വീട്ടുടമസ്ഥനോട് പ്രതികാരം തീർക്കാർ മൂത്രം ചേർത്തുള്ള റൊട്ടി പാചകം ചെയ്തു; ജോലിക്കാരി പിടിയിൽ

ഗാസിയാബാദിലാണ് തന്നെ ശകാരിച്ചതിന് പ്രതികാരമായി വീട്ടുജോലിക്കാരി ഉടമസ്ഥനും കുടുംബത്തിനും മൂത്രം ചേർത്തുള്ള റൊട്ടി നൽകിയത്.

ഉത്തർപ്രദേശില്‍ വീട്ടുടമസ്ഥനോട് പ്രതികാരം തീർക്കാർ മൂത്രം ചേർത്തുള്ള റൊട്ടി പാചകം ചെയ്ത് നൽകിയെന്ന പരാതിയിൽ ജോലിക്കാരി പിടിയിൽ. ഗാസിയാബാദിലാണ് തന്നെ ശകാരിച്ചതിന് പ്രതികാരമായി വീട്ടുജോലിക്കാരി ഉടമസ്ഥനും കുടുംബത്തിനും മൂത്രം ചേർത്തുള്ള റൊട്ടി നൽകിയത്.
സംഭവത്തില്‍ ജോലിക്കാരിയായ റീന(32)യെ പോലീസ് അറസ്റ്റ് ചെയ്തു.

ഗാസിയാബാദിലെ ഒരു റസിഡൻഷ്യൽ സൊസൈറ്റിയിൽ താമസിക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ നിതിൻ ഗൗതമിന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു റീന. ഭാര്യയ്ക്കും കുടുംബാംഗങ്ങളിൽ ചിലർക്കും കരൾസംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ കാരണം ഭക്ഷണമാണെന്നും ഇതിൽ ജോലിക്കാരിയായ റീനയ്ക്ക് പങ്കുണ്ടെന്നും വീട്ടുകാർക്ക് സംശയം തോന്നി. തുടർന്ന് വീട്ടുകാർ അടുക്കളയിൽ ഒളിക്യാമറ സ്ഥാപിച്ചു. ഇതോടെയാണ്റീന റൊട്ടിക്ക് ഉപയോഗിക്കുന്ന മാവിൽ മൂത്രം കലർത്തുന്നതായി വീട്ടുകാർ കണ്ടെത്തിയത്.

തുടര്‍ന്ന് വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ വീട്ടുകാർ ജോലിക്കാരിക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. ആദ്യം റീന കുറ്റം നിഷേധിച്ചെങ്കിലും വീഡിയോ തെളിവ് കാണിച്ചതോടെ കുറ്റസമ്മതം നടത്തി.