സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്, എം.ടിയുടെ ആഗ്രഹപ്രകാരം പൊതുദർശനമില്ല
കോഴിക്കോട്: എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ സംസ്കാരം വ്യാഴാഴ്ച 5 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. എം.ടിയുടെ ആഗ്രഹ പ്രകാരം പൊതുദർശനം ഒഴിവാക്കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് കൊട്ടാരം റോഡിലെ സിത്താര എന്ന അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലു വരെ മൃതദേഹം വീട്ടിൽ അന്തിമോപചാരത്തിനായി ഉണ്ടാകും.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം ടി വാസുദേവൻ നായർ (91) ഇന്ന് രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്.