വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയില്‍ 7 പേര്‍ കൊല്ലപ്പെട്ടെന്ന് ആരോപണം

ദാമോ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്‍റ് ദീപക് തിവാരിയാണ് ഡോ.ജോണിനെതിരെ പരാതിയുന്നയിച്ചത്.

മധ്യപ്രദേശില്‍ 7 രോഗികള്‍ മരിക്കാനിടയായത് വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയ നിമിത്തമെന്ന് ആരോപണം. ദോമോ ജില്ലയിലെ ഒരു സ്വകാര്യ മിഷനറി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റായ ഡോ.എന്‍ ജോണ്‍ കെമ്മിനെതിരെയാണ് ആരോപണം. ദാമോ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്‍റ് ദീപക് തിവാരിയാണ് ഡോ.ജോണിനെതിരെ പരാതിയുന്നയിച്ചത്.

ഡോ.ജോണിന് വ്യത്യസ്തമായ രണ്ട് പേരുകള്‍ ഉണ്ടെന്നു ജോലി നിലനിര്‍ത്തുന്നതിനും സങ്കീര്‍ണമായ ശാസ്ത്രക്രിയകള്‍ ചെയ്യുന്നതിനുമായി ഇയാള്‍ വ്യാജ യോഗ്യതാപത്രങ്ങള്‍ ഉപയോഗിച്ചെന്നുമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്‍റ് ദീപക് തിവാരിയുടെ ആരോപണം. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം പ്രിയങ്ക് കനൂംഗോ വ്യക്തമാക്കി.

'ചികിത്സയുടെ മറവില്‍ ഒരു മിഷനറി ആശുപത്രിയില്‍ ഒരു വ്യാജ ഡോക്ടര്‍ നടത്തിയ ഹൃദയ ശസ്ത്രക്രിയയ്ക്കിടെ ഏഴുപേര്‍ ആകലമായി കൊല്ലപ്പെട്ടെന്ന് പരാതി വന്നിട്ടുണ്ട്' എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം പ്രിയങ്ക വ്യക്തമാക്കി.