വഖഫ് ബോർഡിനെതിരെ രണ്ട് ക്രിസ്ത്യൻ സംഘടനകളുടെ പരാതി; പ്രതികരിച്ച് രാജീവ് ചന്ദ്രശേഖര്‍

നിയമപരമായി ക്രൈസ്തവ സമുദായത്തിൽപ്പെട്ട നിരവധി പേർ വാങ്ങി പരിപോഷിപ്പിച്ച ഭൂമിക്കു മേൽ വഖഫ് ബോർഡുകൾ അന്യായമായി അവകാശവാദമുന്നയിക്കുന്നുവെന്ന് അവരുടെ നിവേദനങ്ങൾ തന്നെ വെളിപ്പെടുത്തുന്നുവെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.

വഖഫ് ബോർഡ് ബില്ലിന്മേൽ രണ്ട് പ്രമുഖ ക്രിസ്ത്യൻ സംഘടനകൾ പാർലമെൻ്റി കമ്മിറ്റിക്ക് സമർപ്പിച്ച നിവേദനങ്ങളെ താൻ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ.

നിയമപരമായി ക്രൈസ്തവ സമുദായത്തിൽപ്പെട്ട നിരവധി പേർ വാങ്ങി പരിപോഷിപ്പിച്ച ഭൂമിക്കു മേൽ വഖഫ് ബോർഡുകൾ അന്യായമായി അവകാശവാദമുന്നയിക്കുന്നുവെന്ന് അവരുടെ നിവേദനങ്ങൾ തന്നെ വെളിപ്പെടുത്തുന്നുവെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.

ഈ അവകാശവാദങ്ങൾ അന്യായവും ഭരണഘടനാ വിരുദ്ധവും ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനവുമാണ്. അതേ സമയം അടിക്കടി ഭരണഘടനയുടെ കോപ്പി ഉയർത്തിക്കാട്ടുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസുമാണ് വഖഫ് ബോർഡ് ഭേദഗതി നിയമത്തെ എതിർക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു.