കേന്ദ്ര സ്‌ഫോടക വസ്തു നിയമം; പൂരം അടക്കമുള്ള ഉത്സവങ്ങളെ പ്രതികൂലമായി ബാധിക്കും, കേന്ദ്രസര്‍ക്കാരിന് മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം; തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷകണമായ വെടിക്കെട്ടിനെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര സ്‌ഫോടകവസ്തു നിയമത്തെ കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്കണ്ഠ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി മന്ത്രിസഭായോഗ തീരുമാനം.
വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കാനും യോഗം തീരുമാനിച്ചു.

ഒക്ടോബര്‍ 11നാണ് കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര സ്‌ഫോടകവസ്തു നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഇതു തൃശൂര്‍പൂരം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബധിക്കുമെന്ന മന്ത്രിസഭാ യോഗം വിലയിരുത്തി.