ഓയൂര്‍ തട്ടികൊണ്ടുപോകല്‍ കേസ്; തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കൊല്ലം; ഓയൂരില്‍ തട്ടികൊണ്ടുപോയ കൊല്ലം റൂറല്‍ ക്രൈബ്രാഞ്ച് തുടരന്വേണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് നല്‍കിയത് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ്
കുറ്റപത്രത്തിലെ വസ്തുതകളില്‍ കൂടുതലായി ഒന്നും വെളിവായിട്ടില്ലെന്നാണ് തുടരന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ 4 പ്രതികള്‍ ഉണ്ടെന്ന് കുട്ടിയുടെ അച്ഛന്‍ ഒരു മാധ്യമത്തോട് പറഞ്ഞെന്ന പ്രചരണത്തിന് പിന്നാലെ പൊലീസ് തുടരന്വേഷണം നടത്തുകയായിരുന്നു. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് 3 പേര്‍ ചേര്‍ന്നാണെന്ന കണ്ടെത്തലില്‍ സംശയമില്ലെന്ന് അച്ഛന്‍ മൊഴി നല്‍കി. 4 പേരുണ്ടെന്ന് മകന്‍ പറഞ്ഞ കാര്യം പങ്കുവെച്ചതാണെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും അച്ഛന്‍ പൊലീനോടും കോടതിയോടും വ്യക്തമാക്കി.