ഹരിയാന കോണ്‍ഗ്രസിനൊപ്പം ; മേല്‍ക്കൈ പ്രവചിച്ച് എക്‌സിറ്റപോള്‍ ആദ്യ ഫലം പുറത്ത്

കോണ്‍ഗ്രസ് 55 മുതല്‍ 62 വരെ സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ എക്‌സിറ്റ് പോള്‍ പറുയന്നത്

photo - facebook

ചണ്ഡീഗഢ് : ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലേയക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫല സൂചന. ബിജെപി മൂന്നാം തവണയും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതിന് ശേഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് ഹരിയാനയില്‍. 90 സീറ്റുകളിലേക്കാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ് നടന്നത്.

ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റമെന്ന് സർവേകൾ. കോണ്‍ഗ്രസ് 55 മുതല്‍ 62 വരെ സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ എക്‌സിറ്റ് പോള്‍ പറയുന്നത്. ബിജെപി 18 മുതല്‍ 24 സീറ്റുകള്‍ വരെ നേടിയേക്കും. ജെജെപി പരമാവധി മൂന്ന് സീറ്റുകള്‍ വരെ നേടിയേക്കുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. കോൺഗ്രസിനു 49 – 61 സീറ്റുകൾ വരെ ലഭിക്കുമെന്ന് എൻഡിടിവി എക്‌സിറ്റ് പോള്‍ പറയുന്നത്.

വിവിധ മാധ്യമങ്ങളി​​ലെ സര്‍വേ ഫലം

ഹരിയാന – ന്യസ് 18 സർവേ കോൺഗ്രസ് – 59 ബിജെപി – 21 മറ്റുള്ളവർ – 2 എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

ഹരിയാന – പീപ്പിൾസ് പ്ലസ് സർവേ കോൺഗ്രസ് – 55 ബിജെപി – 26 മറ്റുള്ളവർ – 0–5. എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

ഹരിയാന റിപ്പബ്ലിക് ടിവി സർവേ കോൺഗ്രസ് 55 –62 ബിജെപി 18 –24 മറ്റുള്ളവർ 5 – 14 എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

ഹരിയാനയില്‍ ഭരണം നിലനിര്‍ത്താനായി ബിജെപി പോരാടുമ്പോള്‍ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. യുവജന പ്രതിഷേധവും കര്‍ഷകരോഷവുമാണ് ബിജെപിയ്ക്ക് വെല്ലുവിളിയാകുന്നത്. അഗ്‌നിപഥിനെതിരായ രോഷം, ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരത്തിനിറങ്ങിയ ആംആദ്മി പാര്‍ട്ടിയും കഴിഞ്ഞതവണ 10 സീറ്റുകള്‍ നേടിയ ജെജെപിയും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.ആറരയ്ക്ക് ശേഷം മാത്രമേ സീറ്റെണ്ണം സംബന്ധിച്ച വിവരം പുറത്തുവിടാവൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം.